Saturday, September 15, 2007

Outsourced analytics centres -next wave BPOs


(This article was published in Domain-B.com on 21st February 2004, ghost written by me. At that time some of my direct exposure to this industry helped in writing this article)

The recent anti-outsourcing furore in the US and the UK, has done nothing to dent India's standing as the preferred outsourcing destination for organisations from the west.

Despite the excellent potential — according industry estimates, the Indian business process outsourcing (BPO) market is estimated to grow to between $21 and 24 billion by 2008 — the bulk of Indian BPO service providers are engaged in non-core jobs like human resources administration, finance and accounting, call centres and other back office work.

A handful of notable exceptions do exist. Some of the biggest names such as GE Capital, American Express, Citibank, Prudential Insurance, Accenture and Honeywell, among some more have already outsourced a part of their analytics work to their captive centres in India. Among the independent analytics service providers, the front runners include BPOs such as Bangalore-based IGate (loans and mortgage); Symphony (insurance, supply chain and financial services); Modalytics (banking and investmens); Gurgaon's MarketRx (medical and market analytics); and Scendant (logistics); or Mumbai's Orion Pro (banking, treasury and credit cards), among another handful. They target those companies which are looking at outsourcing even some of their core businesses functions like analytics and business intelligence.

According to Meta Group, the global analytics or data mining market, which was $ 8.4 billion in 2000, is expected to grow at 35 to 40 per cent annually for the next 10 years. Since a large portion of this market is being outsourced, there is tremendous potential for existing Indian BPO firms to set-up outsourced analytics centres (OAC) to tap these opportunities.
OAC brings together three components: technology, advanced analytical capability and domain expertise. OAC customers are billed three times the rate compared to other BPO activities. If the present trend in analytics outsourcing continues, OACs will be a significant contributor to the 24 billion target by 2008.

It has been estimated that the amount of information in the world doubles every 20 months and the size and number of databases increase even faster. Past years have seen an exponential growth in the volume of information or data being stored in electronic format thanks to the increasing use of electronic data gathering devices and automation of transaction processes.
Since data analysis is essential for businesses, it requires going beyond the data explicitly stored to derive knowledge about the business. This is where data mining or knowledge discovery in databases (KDD) becomes important, though the term data mining has been stretched to apply to any form of data analysis, commonly known as analytics.

The potential for data mining received a boost when businesses started storing data in data warehouses — a relational database management system (RDMS) designed specifically to meet analytical requirements. A data warehouse provides data that is already transformed and summarised, therefore making it an appropriate environment for more efficient data mining applications.

Data mining techniques are used most effectively in the banking and financial services industry. Some of these analytics activities include detecting patterns of fraudulent credit card use, identifying profiles of good customers before acquisition, identifying 'loyal' customers for premium offers, customer attrition pattern analysis, detecting delinquency patterns for loan review mechanism (LRM), pricing of the bonds and equities etc. In India, American Express, Citibank and GE employ pools of analysts to provide such services to their counterparts in the US and Europe.

Insurance and health care are other areas where data mining applications are used extensively. The techniques are used for claims analysis such as which medical procedures are claimed together, predicting which customers will buy new policies, identifying behaviour patterns of risky or fraudulent customers, predicting the effectiveness of surgical procedures, medical tests, and medications, among various others. Companies like iGate, Nirvana Solutions, EvalueServe, Symphony services and MarketRx are all set to tap the opportunities in insurance and healthcare data mining opportunity.

According to Gartner, the global BPO market grew by 13 per cent between 1999 and 2000, to $119 billion and will reach $234 billion in 2005. Evidently, with India having emerged the most favoured outsourcing destination, Indian BPO service providers have a potential goldmine at hand

Some new-generation BPOs position themselves as business transformation outsourcing companies (BTOs) and provide domain expertise-based business intelligence that creates high-levels of measurable business value to clients. Being non-captive, they offer their services across the board to customers who wish to outsource analytical operations.

Software major, iFlex solutions, has already set-up its analytics business through its Reveleus Solutions, to seize such opportunities. According to iFlex, 'Reveleus establishes institutional insight to respond to market needs, manage business risk and improve business performance through its suite of advanced analytics and information management products'.

What stops more of the existing BPOs or software services providers from exploiting these substantially higher earning opportunities? One barrier is the use of specialised application OACs for service delivery.

Most of the business reporting is done through tools like 'business objects', Hyperion / Essbase, Cognos etc. Excel-based reports are also popular among the analytics community where many of the applications like Hyperion and Cognos support the excel-based report delivery. SAS is another data mining tool widely used for data manipulation, analysis and reporting. Though most of these tools bring many statistical techniques handily to the analysts, internally developed algorithms are also required for customised analytics solutions.

Another challenge faced by OACs is the lack of availability of trained resource to support their operations. A typical profile of an analyst includes training in statistics or quantitative techniques, computing and business. MBAs from premiere institutes with a quantitative inclination, statistics, mathematics, operations research and economics postgraduates are the primary candidates who fit in to the bill of OACs despite the interest among job seekers who regard it as a high earnings opportunity with the advantage of dealing with higher level decision-makers.

Even when suitably qualified candidates are available, existing service providers face the risk of attrition where trained employees are lured away, often with a 100 per cent salary hike.
However, almost all emerging businesses have invariably faced similar constraints of staff resourcing, training, compensation and attrition. High-end BPO services are no exception. Over a period of time, as industry patterns gradually emerge, these issues almost invariably end up being resolved. In any case, the potential for future billings for Indian BPO service providers is simply too high to let go of opportunities to move up the competency scale.

Saturday, September 1, 2007

കൊച്ചി ഡ്രീംസ്‌ (Kochi Dreams)

(Published in Puzha print magazine circulated in the US . Its about real estate invesment in Kerala, India and the article was published in 2005 August)




കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ നിക്ഷേപ സാധ്യത കളെക്കുറിച്ചുളള ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ ശ്രീ നാരായണമൂര്‍ത്തിയും ഇവിടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇന്‍ഫോസിസിന്റെ പുതിയ സോഫ്‌റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്‌ സെന്ററിനു വേണ്ടി യുളള കരാറില്‍ ഒപ്പുവെയ്‌ക്കുകയാണ്‌. അമ്പതേക്കറില്‍ പതിനായിരം പേര്‍ക്കു ജോലി ചെയ്യാന്‍ കഴിയുന്ന ഒ രു സൗകര്യമാണ്‌ ഇന്‍ഫോസിസിന്റെ മനസ്സില്‍. ഇങ്ങ നെ അടുത്തിടെ കേരളത്തില്‍, പ്രത്യേകിച്ച്‌ കൊച്ചിയി ല്‍, മുതല്‍ മുടക്കുന്നതിന്‌ ദേശീയ അന്തര്‍ ദേശീയ സംരംഭകരുടെ താത്‌പര്യം കാണുമ്പോള്‍ വര്‍ഷങ്ങളോളം കേരള ഗവണ്‍മെന്റും ഐ.ടി. വകുപ്പും നടത്തുന്ന ശ്ര മങ്ങള്‍ക്ക്‌ ഫലം ഉണ്ടാകുന്നുണ്ട്‌ എന്നുവേണം കരുതാ ന്‍. കൂടാതെ ഇന്ത്യയിലെ ഹൈദ്രബാദ്‌, ബാംഗ്ലൂര്‍ മുതലാ യ പ്രമുഖ നഗരങ്ങള്‍, ഗതാഗതക്കുരുക്ക്‌, അധികച്ചില വ്‌, ഇടിയുന്ന ജീവിത നിലവാരം മുതലായ പ്രശ്‌ന ങ്ങളില്‍ വലയുമ്പോള്‍ ബിസിനസ്സുകള്‍ ചെറുകിട നഗര ങ്ങളിലേക്ക്‌ കുടിയേറി പാര്‍ക്കുന്നതും സ്വാഭാവികത മാത്രം.

വ്യാപാരവ്യവസായങ്ങളോടൊപ്പം ഏറ്റവും അധികം വളരുന്ന മേഖലയാണ്‌ റിയല്‍ എസ്‌റ്റേറ്റ്‌. ഓഫീസ്‌ സൗകര്യങ്ങ ള്‍ക്കു മാത്രമല്ല, അതോടൊപ്പം ഉണ്ടാകുന്ന പാര്‍പ്പിടാവശ്യങ്ങളും ഈ മേഖ ലയുടെ വളര്‍ച്ചക്കു സഹായിക്കും. അ ങ്ങനെ നോക്കിയാല്‍ കഴിഞ്ഞ വര്‍ഷം റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ ഏറ്റവും അധികം സജീവമായ നഗരമാണ്‌ കൊ ച്ചി. കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ്‌ ചരിത്രത്തില്‍ കെട്ടിട നിര്‍മ്മാണരംഗത്തും സ്ഥലവ്യവഹാരത്തിലും ഇത്രയ ധികം ചലനം ഇതിനുമുമ്പ്‌ ഉണ്ടായിട്ടി ല്ലെന്നു കേരള ബില്‍ഡേഴ്‌സ്‌ ഫോറം മുന്‍ ചെയര്‍മാന്‍ ശ്രീ വേണുഗോപാല്‍ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്‌ അടുത്തിടെ എച്ച്‌.ഡി. എഫ്‌. സി. സ്പോണ്‍സര്‍ ചെയ്‌ത്‌ ദുബായില്‍ നടത്തിയ 'ഇന്ത്യാ പ്രോപ്പര്‍ട്ടി ഷോ'യില്‍ മാത്രം എച്ച്‌.ഡി.എഫ്‌.സി നടത്തിയതു നൂറു കോടി രൂപയുടെ ഇടപാടുകള്‍ ആയിരുന്നു. അതില്‍ നല്ലൊരു പങ്കും കേ രളത്തിന്‌ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ്‌ വസ്‌തുത.

കൊച്ചിക്കു ചുറ്റുമുളള എല്ലാ പ്രദേശങ്ങളിലും സ്ഥലവിലയില്‍ അസാധാര ണമായ വളര്‍ച്ചയുണ്ടായ വര്‍ഷമാണ്‌ 2005. കാക്കനാട്‌, ഇടപ്പളളി, ചേരാനല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ സ്ഥലവില ഇരട്ടിയില്‍ അധികമായി വര്‍ദ്ധിച്ചത്‌ ക ഴിഞ്ഞ ഒരു വര്‍ഷത്തിനുളളിലാണ്‌. കാ ക്കനാട്‌ 60,000രൂപയ്‌ക്ക്‌ ലഭ്യമായി രുന്ന ഒരു സെന്റ്‌ സ്ഥലം ഇപ്പോള്‍ ഒ ന്നര ലക്ഷം രൂപയായി ഉയര്‍ന്നു. കടവ ന്ത്രയില്‍ ഒരു സെന്റ്‌ ഭൂമിക്ക്‌ രണ്ടു മു തല്‍ നാലു ലക്ഷം രൂപ വരെ ചില വാക്കണം. തൃക്കാക്കര 1.5 ലക്ഷം, തൃപ്പൂണിത്തുറ-2 ലക്ഷം, ഇടപ്പളളി 2.5 ലക്ഷം എന്നിങ്ങനെയാണ്‌ ഇപ്പോ ള്‍ ഏകദേശ വില. പാര്‍പ്പിടാവശ്യത്തി നായി പുഴയോരങ്ങള്‍ അന്വേഷിക്കുന്ന വരെ ഇപ്പോഴത്തെ വില ഞെട്ടിച്ചേ ക്കാം. പെരിയാറിന്റെ തീരത്ത്‌ 50,000 രൂപയ്‌ക്ക്‌ ലഭ്യമായിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ സെന്റിനു 1.5-3 ലക്ഷം ആണ്‌ 'ഫാന്‍സി' റേറ്റ്‌. ബഹുനില ഫ്ലാറ്റുക ളുടെ വിലയിലും കാര്യമായ വര്‍ദ്ധനവ്‌ ഉണ്ടായി. ചതുരശ്ര അടിക്ക്‌ 1200- 1300 രൂപ ഉണ്ടായിരുന്നവയ്‌ക്ക്‌ ഇ പ്പോള്‍ 1600-1800 രൂപ വരെ ചില വാക്കേണ്ടിരും. മറൈന്‍ ഡ്രൈവിലെ 'ലക്ഷ്വറി' അപ്പാര്‍ട്ടുമെന്റുകള്‍ക്ക്‌ 3000-3500 രൂപ വരെ കൊടുക്കേ ണ്ടിവരും. 2006-ന്റെ തുടക്കത്തില്‍ ഇപ്പോള്‍ ഒരു ചോദ്യം ബാക്കി. ഈ വര്‍ഷം എങ്ങനെ ആകും?


ഈ വളര്‍ച്ച നിലനില്‍ക്കുമെന്നാണ്‌ കേരള ബില്‍ഡേഴ്‌സ്‌ ചെയര്‍മാന്‍ ശ്രീ. മാത്തന്‍ ചാക്കോള അഭിപ്രായപ്പെടു ന്നത്‌. അതു തന്നെയാണ്‌ പൊതുവെ ഉളള കണക്കുകൂട്ടലും. ഐ.ടി മേഖല യില്‍ മാത്രം ധാരാളം ബിസിനസ്സുകാര്‍ മുതല്‍ മുടക്കാന്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്‌. സ്‌മാര്‍ട്ട്‌ സിറ്റി വന്നാലും ഇല്ലെങ്കിലും, ഇന്‍ ഫോസിസ്‌, വിപ്രോ, ഏര്‍ണ്‌സ്‌റ്റ്‌ ആന്റ്‌ യംഗ്‌, ടി.സി.എസ്‌, ഓറക്കിള്‍, ജി.ഇ മുതലായ വന്‍ കിട തൊഴില്‍ദായകര്‍ക്ക്‌ കൊച്ചിയില്‍ ഗൗരവമായ ബിസിനസ്സ്‌ പദ്ധതി കള്‍ ഉണ്ട്‌. കൂടാതെ ഐ.ടി മാത്രമല്ല കൊച്ചിയുടെ പുരോഗതിയില്‍ നി ര്‍ണ്ണായക ഘടകം ആകാന്‍ പോകുന്നത്‌. വല്ലാര്‍പാടം പോര്‍ട്ട്‌, കൊ ച്ചിന്‍ എയര്‍പ്പോര്‍ട്ട്‌, എയര്‍പ്പോര്‍ട്ട്‌-സീപ്പോര്‍ട്ട്‌ റോഡ്‌, കൊച്ചി മെട്രോ ലൈന്‍ മുതലായ രാജാന്തര നിലവാരമുളള സൗകര്യങ്ങള്‍ വികസന ത്തെ ത്വരിതപ്പെടുത്തുമെന്നു തീര്‍ച്ചയാണ്‌. കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട്‌ ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു വിമാനത്താവളം ആയി മാറിയിരിക്കുകയാണ്‌. ഇതിനോടനുബന്ധിച്ച എയര്‍-കേരള എന്ന പുതിയ വിമാനക്കമ്പനിയും അമ്യൂസ്‌മെന്റ്‌ പാര്‍ക്കും ഷോപ്പിംഗ്‌ കോംപ്ലക്‌ സും ആലുവ അങ്കമാലി മേഖലകളില്‍ ഒത്തിരി വികസനമുണ്ടാക്കാന്‍ ഉതകുന്നവയാണ്‌.

ആദ്യഘട്ടം പൂര്‍ത്തിയായ കൊച്ചി എയര്‍പ്പോര്‍ട്ട്‌-സീപ്പോര്‍ട്ട്‌ റോഡ്‌ ഗതാഗതത്തിനു കുറച്ചൊന്നുമല്ല മാറ്റം വരുത്തുക. എയര്‍പ്പോര്‍ട്ട്‌ വരെയുളള ഈ നാലുനിര പാതക്കു ചുറ്റുമായി ധാരാളം വികസനം ഇപ്പോള്‍ ത ന്നെ പ്രകടമാണ്‌. വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന ഗതാഗതക്കു രുക്ക്‌ ഒഴിവാക്കാന്‍ 'മെട്രോ റെയില്‍ പ്രോജക്‌ട്‌' സഹായിച്ചേക്കാം. 2011-ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യതയുളള ഈ പ്രോജക്‌ട്‌ ഒരു മണിക്കൂറില്‍ പതിനാലായിരം യാത്രക്കാരുടെ സഞ്ചാരം സുഗമമാ ക്കാന്‍ കഴിവുളളതാണ്‌. വല്ലാര്‍പാടം കാര്‍ഗോ ടെര്‍മിനലും കപ്പല്‍ നിര്‍ മ്മാണത്തിനുളള പുതിയ മുതല്‍മുടക്കുകളും കൊച്ചിയുടെ പ്രതാപം പ തിന്മടങ്ങു വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല.

ഇനിയുമുണ്ട്‌ കൊച്ചിയുടെ വാഗ്‌ദാനങ്ങള്‍. ഇന്‍ഫോപാര്‍ക്ക്‌, കിന്‍ഫ്രാ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക്‌, ബയോടെക്‌ പാര്‍ക്ക്‌ തുറമുഖത്തോടനുബ ന്ധിച്ചു സ്പെഷ്യല്‍ ഇക്കണോമിക്ക്‌ സോണ്‍ ഇന്റര്‍നാഷണല്‍ ഷിപ്പ്‌ റി പ്പയര്‍ കോംപ്ലക്‌സ്‌, വാതക വൈദ്യുതിനിലയം അങ്ങനെ ഒരുപിടി സം രംഭങ്ങള്‍. ഒറ്റ വാചകത്തിലൊതുക്കിയാല്‍ 'കൊച്ചി ഈസ്‌ ബൂമിംഗ്‌". ഏകദേശം നാല്‍പതോളം ചെറുകിട വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ ഇന്ന്‌ കൊച്ചിയിലുണ്ട്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള പല കെട്ടിട നിര്‍മ്മാണപ്രമുഖരും കൊച്ചിയില്‍ അവരുടെ"ഡ്രീം അപ്പാര്‍ട്ടുമെന്റ്‌" പ്രോജക്‌ടുകള്‍ തുടങ്ങിക്കഴിഞ്ഞു. ബാംഗ്ലൂരിലെ പ്രശസ്തരായ പൂര്‍വാന്‍കര ഗ്രൂപ്പ്‌ മറൈന്‍ ഡ്രൈവില്‍ തുടക്കമിട്ടത്‌ 60-80 ലക്ഷം രൂപയുടെ "ബേ വ്യൂ" പ്രോജക്‌ടുമായാണ്‌. നീണ്ടു കിടക്കുന്ന കായലോരം കൊച്ചിയുടെ അനുഗ്രഹമാണ്‌. പ്രവാസി മലയാളികളും അന്യ സംസ്ഥാനക്കാരും അധിക വില കൊടുത്ത്‌ ഇത്തരം ഫ്ലാറ്റുകള്‍ സ്വന്തമാക്കുന്നതില്‍ ഒരു അത്ഭുത വുമില്ലെന്നു വേണം കരുതാന്‍. പ്രാദേശിക പ്രമുഖരായ അബാഡ്‌, സ്‌ കൈ ലൈന്‍, മേത്തര്‍ മുതലായവര്‍ ഒന്നിലധികം പ്രോജക്‌ടുകളുമായി രംഗത്തുണ്ട്‌ നിക്ഷേപകര്‍ക്ക്‌ കൂടുതല്‍ സൗകര്യങ്ങളും സാധ്യതകളും നിരത്തിക്കൊണ്ട്‌. അന്‍പതിലധികം അപ്പാര്‍ട്ട്‌മെന്റ്‌ പ്രോജക്‌ടുകള്‍ നഗര ത്തില്‍ സജീവമാണ്‌. 'കമ്മ്യൂണിറ്റി ലൈഫ്‌' ഇഷ്‌ടപ്പെട്ടു തുടങ്ങിയ മലയാളികള്‍ക്കായി ഇരുപതിലധികം ഹൗസിംഗ്‌ കോളനി പ്രോജക്‌ടുകള്‍ കാക്കനാടും പ രിസര പ്രദേശങ്ങളിലുമായി ഉയര്‍ന്നു വരുന്നുണ്ട്‌. അഞ്ചും ആറും എട്ടും സെന്റുകളിലായി വീടുകളോടു കൂടിയ 'വില്ല ടൈപ്പ്‌' പ്രോജക്‌ടുകള്‍ക്കാണ്‌ ഏറെ ആവശ്യക്കാര്‍.

സാധാരണ നിക്ഷേപകരും കൊച്ചിയും


ബാംഗ്ലൂരില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ റോണി കൊച്ചിയില്‍ എത്തിയത്‌ റിയല്‍ എസ്‌റ്റേറ്റ്‌ നിക്ഷേപ സാധ്യതകള്‍ നേരിട്ട്‌ മനസ്സി ലാക്കാന്‍ ആണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ബാംഗ്ലൂരില്‍ അപ്പാര്‍ട്ടു മെന്റ്‌ പ്രോജക്‌ടുകളിലും പ്ലോട്ടുകളിലും നിക്ഷേപിച്ച്‌ പലമടങ്ങ്‌ ലാഭം നേടിയ റോണി അടുത്ത നിക്ഷേപസാധ്യതകള്‍ അന്വേഷിച്ചു കൊ ണ്ടിരിക്കുകയാണ്‌. ഒരാഴ്‌ചത്തെ സന്ദര്‍ശനത്തില്‍ ഏഴു പ്ലോട്ട്‌ പ്രോജക്‌ടു കളും എട്ടോളം അപ്പാര്‍ട്ടുമെന്റ്‌ പ്രോജക്‌ടുകളും റോണി നേരിട്ടു ക ണ്ടു. പ്ലോട്ടുകള്‍ പ്രധാനമായും കാക്കനാടും പരിസരപ്രദേശങ്ങളിലും ആണ്‌. അവിടെ സ്‌മാര്‍ട്ട്‌ സിറ്റിയാണ്‌ പ്രധാന 'സെല്ലിംഗ്‌ പോയിന്റ്‌'. കൊച്ചി മുഴുവന്‍ ഇടനിലക്കാരാണ്‌. പാടങ്ങളും ചതുപ്പുകളും നികത്തി ഉണ്ടാക്കിയ സ്ഥലങ്ങള്‍ 1-1.5 ലക്ഷം വരെയാണ്‌ സെന്റിന്‌. ഒരേ സ്ഥ ലം തന്നെ രണ്ടു വിലയ്‌ക്ക്‌ വില്‍ക്കാന്‍ ശ്രമിച്ചത്‌ സൂചിപ്പിച്ചപ്പോള്‍ "അത്‌ രണ്ടു ദിവസം മുന്‍പല്ലെ' എന്ന ചോദ്യവുമായി ബ്രോക്കര്‍.


അപ്പാര്‍ട്ട്‌മെന്റ്‌ പ്രോജക്‌ടുകള്‍ കുറച്ചുകൂടി പ്രൊഫഷണല്‍ ആണ്‌. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവരും തന്നെ കൊടുക്കുന്നുണ്ട്‌. ബാംഗ്ലൂര്‍ പോലെ വലിയ ക്യാമ്പസുകളും ക്ലബ്ബ്‌ ഹൗസുകളും അപൂര്‍വ്വം പ്രോജ ക്‌ടുകളെ കൊടുക്കുന്നുളളൂ. മിക്കവാറും കെട്ടിടങ്ങള്‍ 7-12 നിലകള്‍ ഉ ളളവയാണ്‌. അതും 1-2 ഏക്കര്‍ ക്യാമ്പസില്‍. മറൈന്‍ ഡ്രൈവില്‍ ച തുരശ്ര അടിക്ക്‌ 3000 രൂപ മുതലാണ്‌ വില. പാലാരിവട്ടം പോലുളള സ്ഥലങ്ങളില്‍ 1600 രൂപയില്‍ തുടങ്ങുന്നു വില. ബാംഗ്ലൂരുമായി താരതമ്യ പ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്നതാണ്‌ കൊച്ചിയിലെ നിരക്കുകള്‍. രണ്ടുവര്‍ഷം മുമ്പുവരെ ബാംഗ്ലൂരില്‍ 1400 രൂപയ്‌ക്ക്‌ നല്ല നിലവാരമുളള അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭ്യമായിരുന്നു. കൊച്ചിയിലെ ഈ പുതിയ ഭാഗങ്ങള്‍ ഒരു കണക്കിനും അന്നത്തെ ബാംഗ്ലൂരുമായി താരതമ്യപ്പെടുന്നില്ല. "എന്തൊ ക്കെ പറഞ്ഞാലും ബാംഗ്ലൂര്‍ ബാംഗ്ലൂരല്ലേ" എന്ന്‌ റോണി.

കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തെ ചെറുകിട നിക്ഷേപകര്‍ പ്രധാനമായും പ്രവാസി മലയാളികളാണ്‌. ഗള്‍ഫില്‍നിന്നും അമേരിക്കയില്‍ നിന്നും അനവധി അന്വേഷണങ്ങള്‍ ആണ്‌ ദിവസവും ബില്‍ഡേഴ്‌സിന്‌ ലഭി ക്കുന്നത്‌. പല നിര്‍മ്മാണ കമ്പനികളും പ്രവാസികളെ ലക്ഷ്യമിട്ട്‌ 'സ്പെഷ്യല്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ സ്‌കീം' വരെ നിര ത്തുന്നുണ്ട്‌. അന്‍പതു ലക്ഷത്തോളം വരെ 'ബെറ്റ്‌' ചെയ്യാന്‍ തയ്യാറുളളവരാണ്‌ ഭൂരിഭാഗവും. പ്രതീക്ഷപോലെ വില കുതിച്ചു കയറിയാല്‍ ലഭിക്കുന്ന ലാഭം ഏതൊരു നിക്ഷേപത്തെക്കാളും വലുതാ യിരിക്കും എന്നവര്‍ക്കറിയാം.

പണി പൂര്‍ത്തിയായ ഫ്ലാറ്റുകളുടെ കാര്യം എടുത്താല്‍ ഏതാണ്ട്‌ മുപ്പതു ശതമാനം മാത്രമേ താമസക്കാരുളളു. വാടക ഇനത്തിലുളള വരുമാനം മറ്റു നഗരങ്ങളെ വച്ചു നോക്കുമ്പോള്‍ കുറ വാണെന്നു മാത്രമല്ല വര്‍ദ്ധിക്കാനുളള സാധ്യതയും സമീപഭാവിയില്‍ കുറവാ ണ്‌. പുതിയ സംരംഭങ്ങള്‍ കൂടുതല്‍ ജോലികള്‍ സൃഷ്‌ടിക്കുമെങ്കിലും അതു ണ്ടാകാന്‍ പോകുന്നത്‌ മൂന്നുനാലു വര്‍ ഷത്തിനുളളിലാണ്‌. കൂടാതെ ഒരു സാ ധാരണ അപ്പാര്‍ട്ടുമെന്റ്‌ പണി പുവര്‍ ത്തീകരിക്കാന്‍ എടുക്കുന്ന സമയം 12-24 മാസം ആണ്‌. ഇതെല്ലാം കൂടി ചേര്‍ത്തു വായിച്ചാല്‍ ആവശ്യമായ താമ സസൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടാനാ ണ്‌ സാധ്യത.

എവിടെയാണിപ്പോള്‍ നിക്ഷേപിക്കാ ന്‍ പറ്റിയ സ്ഥലം? കാക്കനാടും പാലാ രിവട്ടവും വൈറ്റിലയും സാധാരണ നി ക്ഷേപകര്‍ക്ക്‌ ഇപ്പോള്‍ അപ്രാപ്യമായി കഴിഞ്ഞു. അതുകൊണ്ടുതന്നെ ചെറിയ നിക്ഷേപകര്‍ ഇന്നു താരതമ്യേന വില കുറഞ്ഞ, വികസിക്കാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ നോക്കിയിരിക്കുകയാണ്‌. മെട്രോ റെയില്‍-വിമാനത്താവള വിക സനം, സീപ്പോര്‍ട്ട്‌-എയര്‍പ്പോര്‍ട്ട്‌ ഹായ്‌ വേ വിപുലീകരണം മുതലായ പദ്ധതിക ള്‍ നടപ്പില്‍ വന്നാല്‍ ഏറ്റവും അധികം വികാസം ഉണ്ടാവുക ആലുവ-അങ്കമാലി ഭാഗങ്ങള്‍ക്കാണ്‌.

വിമാനത്താവളത്തിനു മുമ്പ്‌ ദേശീ യപാതയ്‌ക്ക്‌ ഇരുവശവുമായി വരാപ്പു ഴ, ചെങ്ങമനാട്‌, കടുങ്ങല്ലൂര്‍ റോഡു കളില്‍ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ നൂറുക്കണക്കിനു ഏക്കറുകളാണ്‌ വാങ്ങി യിടുന്നത്‌. ജലഗതാഗത സൗകര്യങ്ങളു ളള ഈ സ്ഥലങ്ങള്‍ ഉടനെ ഹൗസിംഗ്‌ കോളനികളായി രൂപാന്തരപ്പെടുമെന്നു തീര്‍ച്ചയാണ്‌. ഇപ്പോള്‍ പതിനായിരം രൂപ മുതല്‍ ലഭിക്കുന്ന ഈ സ്ഥല ങ്ങള്‍ ഒരുപക്ഷേ ഭാവിയില്‍ ലക്ഷങ്ങള്‍ കൊയ്‌തേക്കാം.

വിദേശ നിര്‍മ്മാണ കമ്പനികള്‍ക്ക്‌ മുതല്‍ മുടക്കാന്‍ അനുവദിച്ചു കൊണ്ട്‌ അടുത്തയിടെ പുറത്തിറക്കിയ സര്‍ക്കാ ര്‍ നയം ഇന്ത്യയിലൊട്ടാകെ റിയല്‍ എ സ്‌റ്റേറ്റ്‌ വികാസത്തിന്‌ കാരണമായി ട്ടുണ്ട്‌. ഇതുകൂടാതെ കൊച്ചിയിലുളള ബിസിനസ്സ്‌ പദ്ധതികളും മുതല്‍മുടക്കും കൂടി കണക്കിലെടുത്താല്‍ കൊച്ചിയി ലുളള നിക്ഷേപം ബുദ്ധിപരമായ ഒന്നാ ണെന്നു തന്നെ വേണം കരുതാന്‍.